CRIME

43കാരിയായ കോളേജ് പ്രൊഫസറെ പീഡിപ്പിച്ച മലയാളിയായ ബാങ്ക് അക്കൗണ്ടന്റിനെതിരെ കോയമ്പത്തൂരിൽ കേസ് രജിസ്റ്റർ ചെയ്തു

കോയമ്പത്തൂർ : മുംബൈയിൽ ജോലി ചെയ്യുന്ന കോളേജ് പ്രൊഫസറെ കോയമ്പത്തൂർ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ ബാങ്ക് അക്കൗണ്ടന്റിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരി പുതിയങ്കം സ്വദേശി ആർ.ഗോപകുമാറിന് (43) എതിരെയാണ് കോയമ്പത്തൂർ പേരൂർ വനിതാ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏഴു വർഷമായി മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ താമസിക്കുന്ന 43 വയസ്സുകാരിയായ കോളജ് പ്രൊഫസറാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

2015ൽ ഗോപകുമാർ ജോലി ചെയ്തിരുന്ന ബാങ്കിൽ പരാതിക്കാരി അക്കൗണ്ട് ആരംഭിച്ചിരുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനായി ഇവരുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയും തന്ത്രത്തിൽ സുഹൃത് ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ 7 വർഷം മുമ്പ് പരാതിക്കാരി ജോലി സംബന്ധമായി മുംബൈയിലേക്ക് താമസം മാറി.3 വർഷം മുൻപ് ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാർ, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നത്.

പിഎച്ച്ഡി ചെയ്യുന്ന കാര്യങ്ങൾ അന്വേഷിച്ചറിയാനായി 2021 ജനുവരി 27ന് ഇരുവരും ഭാരതിയാർ സർവകലാശാല സന്ദർശിക്കുകയും തുടർന്ന് ഇരുവരും കാളപ്പട്ടിയിലെ ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടൽ മുറിയിൽ വച്ചാണ് ഗോപകുമാർ ബലാത്സംഗം ചെയ്യുകയും ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാൾ പകർത്തി ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2022 ഡിസംബർ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പരാതിക്കാരി പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Anandhu Ajitha

Recent Posts

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

31 mins ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

59 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

1 hour ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

3 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

3 hours ago