അഹമ്മദാബാദ് : ബേസ്മെന്റിലുണ്ടായ തീപിടിത്തം മോക്ക്ഡ്രില്ലെന്ന പേരിൽ മറച്ച് വച്ച സ്വകാര്യ സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം തീരും വരെ ക്ലാസുകൾ ഓൺലൈൻ ആയി നടത്താനും നിർദേശമുണ്ട്. അഹമ്മദാബാദിലെ ഷേലാ മേഖലയിലെ സ്വകാര്യ സ്കൂളായ ശാന്തി ഏഷ്യാറ്റിക് സ്കൂളിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച തീപിടിത്തമുണ്ടായത്. സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ബേസ്മെന്റിലാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് അഗ്നിബാധയുണ്ടായത്.
സ്കൂൾ അധികൃതർ സംഭവത്തേക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. ബേസ്മെന്റിൽ നിന്നുള്ള തീയിലെ പുക ക്ലാസ് മുറിയിലേക്ക് എത്തിയതോടെ വിദ്യാർത്ഥികൾ ഭയന്നു. കുട്ടികളിൽ നിന്ന് വിവരം അറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കളോട് സംഭവം മോക്ക് ഡ്രിൽ ആണെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ രക്ഷിതാക്കൾ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. പിന്നാലെയാണ് സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നത്.
ജില്ലാ വിദ്യാഭ്യാസ വകുപ്പ് സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചതോടെ അഗ്നിബാധയുണ്ടായതായി സ്കൂൾ അധികൃതർ സമ്മച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പൂർത്തിയാവും വരെ സ്കൂൾ അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്. ക്ലാസുകൾ ഓൺലൈനായി നടക്കുമെന്ന് ഡിഇഒ വിശദമാക്കി. സംഭവത്തിൽ പ്രാഥമിക ദൃഷ്ടിയിൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായാണ് പോലീസ് വിശദമാക്കുന്നത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…