ഇടുക്കി : രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്റു എന്ന മുസൽമാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു പെരക്കകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നുവെന്നും ബിജെപി നേതാവ് പി.സി ജോർജ്. എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നെഹ്റു മുസൽമാനാണ്. അങ്ങേരുടെ വാപ്പ മോത്തിലാൽ നെഹ്റു മുസ്‍ലിമാണ്. മോത്തിലാലിന്റെ വാപ്പയും മുസ്‍ലിമാണെന്ന് പറയുന്നുണ്ട്. ഇങ്ങേര് ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് കളിപ്പീര് കളിച്ച് നടന്നു. പുള്ളി പെരക്കകത്ത് അഞ്ച്നേരം നമസ്കരിക്കും. അതെന്നാ മുസ്‍ലിമല്ലേ നെഹ്റു? മത്തായിയുടെ പുസ്തകം ഒന്ന് വായിച്ച് നോക്ക്. അന്നേരം മനസ്സിലാകും. അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകർത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിൻ്റെ തുടർച്ചയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്.
ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാൽ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉൾകൊള്ളാൻ തയ്യാറാകണം. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചിൽ പാകിസ്ഥാന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. കോടതിയിൽ തീർത്തോളാം “-പി.സി ജോർജ് പറഞ്ഞു.

