ദില്ലി: ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ജല മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഹൂഗ്ലി നദിയുടെ അടിയിലൂടെയാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. കൊല്‍ക്കത്ത മെട്രോലൈന്‍-2 വിന്‍റെ ഭാഗമാണ് ഹൂഗ്ലി നദിയുടെ അടിയിലൂടെ കടന്നു പോകുക
എഞ്ചിനിയറിംഗ് വൈവിധ്യത്തിന്‍റെ മികച്ച ഉദാഹരണമാണ് അന്തര്‍ജല മെട്രോ സര്‍വീസെന്ന് പിയൂഷ് ഗോയല്‍ തന്‍റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പങ്കു വഹിച്ചിട്ടുണ്ട്. അതോടൊപ്പം അന്തര്‍ജല മെട്രോ സര്‍വീസിന്‍റെ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ റെയില്‍വെ സംവിധാനത്തിന്‍റെ പുരോഗതിയുടെ മാതൃകയാണിതെന്നും, കൊല്‍ക്കത്ത നിവാസികള്‍ക്ക് മികച്ച യാത്രാനുഭവം ഇതിലൂടെ ലഭ്യമാകുമെന്നും പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു
ഈസ്റ്റ് -വെസ്റ്റ് മെട്രോ എന്നറിയപ്പെടുന്ന ഈ സര്‍വീസ് 16 കിലോമീറ്ററാണ്. സാള്‍ട്ട് ലേക്ക് സെക്ടര്‍-5 സ്‌റ്റേഷനെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആദ്യഘട്ടം അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. അന്തര്‍ജല മെട്രോ സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…