Sunday, April 28, 2024
spot_img

ഹൂഗ്ലി നദിക്കടിയിലൂടെ ഒരു മെട്രോ യാത്ര; ആദ്യത്തെ അന്തര്‍ജല മെട്രോ സര്‍വീസ് ഉടനെന്ന് പിയൂഷ് ഗോയല്‍

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ജല മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഹൂഗ്ലി നദിയുടെ അടിയിലൂടെയാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. കൊല്‍ക്കത്ത മെട്രോലൈന്‍-2 വിന്‍റെ ഭാഗമാണ് ഹൂഗ്ലി നദിയുടെ അടിയിലൂടെ കടന്നു പോകുക

എഞ്ചിനിയറിംഗ് വൈവിധ്യത്തിന്‍റെ മികച്ച ഉദാഹരണമാണ് അന്തര്‍ജല മെട്രോ സര്‍വീസെന്ന് പിയൂഷ് ഗോയല്‍ തന്‍റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പങ്കു വഹിച്ചിട്ടുണ്ട്. അതോടൊപ്പം അന്തര്‍ജല മെട്രോ സര്‍വീസിന്‍റെ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ റെയില്‍വെ സംവിധാനത്തിന്‍റെ പുരോഗതിയുടെ മാതൃകയാണിതെന്നും, കൊല്‍ക്കത്ത നിവാസികള്‍ക്ക് മികച്ച യാത്രാനുഭവം ഇതിലൂടെ ലഭ്യമാകുമെന്നും പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു

ഈസ്റ്റ് -വെസ്റ്റ് മെട്രോ എന്നറിയപ്പെടുന്ന ഈ സര്‍വീസ് 16 കിലോമീറ്ററാണ്. സാള്‍ട്ട് ലേക്ക് സെക്ടര്‍-5 സ്‌റ്റേഷനെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ആദ്യഘട്ടം അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. അന്തര്‍ജല മെട്രോ സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Latest Articles