Tuesday, December 16, 2025

നുണപ്രചാരണത്തിന് ശക്തമായ മറുപടി! സബർമതി റിപ്പോർട്ട് സ്‌ക്രീനിൽ തിരികെ എത്തിച്ച് തത്വമയി!! നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങി

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നുണകൾ പടച്ചു വിട്ട് സിനിമകൾ ഉണ്ടാക്കി കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കാലഘട്ടത്തിൽ സത്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തത്വമയി നടത്തിയ ദി സബർമതി റിപ്പോർട്ട് – ന്റെ ആദ്യ പ്രത്യേക പ്രദർശനത്തിന് മികച്ച പ്രതികരണം. ചിത്രം കാണാനായി തിരുവനന്തപുരം ഏരീസ് പ്ലക്സിന്റെ നാലാം നമ്പർ സ്‌ക്രീനിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് പ്രേക്ഷകരാണ്. ഒടുവിൽ നിറഞ്ഞ സദസിൽ ചിത്രത്തിൻറെ പ്രദർശനം 6. 15 ഓടെയാണ് ആരംഭിച്ചു.

രാജ്യം കണ്ട കൊടും ക്രൂരതയായ ഗോദ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ വെള്ളപൂശാൻ ചില തമ്പുരാക്കന്മാർ ശ്രമിച്ചപ്പോൾ അത്തരം ദുഷ്ട ശക്തികൾക്ക് ചെകിടത്തടിയുമായി തത്വമയി സംഘടിപ്പിക്കുന്ന ദി സബർമതി റിപ്പോർട്ട് – ന്റെ രണ്ടാമത് പ്രത്യേക പ്രദർശനം നാളെയും നടക്കും. ചിത്രത്തിന്റെ ഹിന്ദി പതിപ്പാകും പ്രദർശിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9645830993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles