SPECIAL STORY

‘ജ്യോതിയും വന്നില്ല തീയും വന്നില്ല! ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ ?’; സോഷ്യൽ മീഡിയയിൽ ട്രോള്‍ മഴ

വാന നിരീക്ഷകരും ശാസ്ത്രജ്ഞരും ഒരു പോലെ കാത്തിരുന്ന ഏറ്റവും തിളക്കമുള്ള പെർസീഡ്‌സ് ഉൽക്കമഴ എന്ന വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് ആകാശത്ത് നോക്കി ഉറക്കമൊഴിഞ്ഞ് കണ്ണും നട്ടിരുന്നത്. എന്നാല്‍ ഉൽക്കമഴ കണ്ടില്ലെന്നും കണ്ടെന്നുമുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയുണ്ടായതായാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ് ചിലര്‍ പറയുന്നത്.

ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍. ജ്യോതിയും വന്നില്ല തീയും വന്നില്ല വെറുതേ ഉറക്കം കളഞ്ഞെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഉല്‍ക്കമഴ കാണാന്‍ കാത്തിരുന്ന് ഉറങ്ങിപ്പോയവരും ഉണ്ട്. ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ എന്ന സംശയങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു.

ഉല്‍ക്ക മഴ കാണാന്‍ പാതിരാത്രി മാനത്തോട്ടും നോക്കി നിന്ന് പനി പിടിച്ചെന്നാണ് ചിലരുടെ സങ്കടം. ഉല്‍ക്കമഴയെ പകര്‍ത്താന്‍ ക്യാമറ സെറ്റാക്കി രകാത്തിരുന്നവരും ഉണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ദൃശ്യമായെന്നും സംഭവത്തില്‍ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

6 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

7 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

7 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

16 hours ago