Kerala

ക്ഷേ​ത്ര​ത്തി​ൽ നിന്ന് നിലവിളക്കുകൾ മോഷ്ടിച്ചു; 56കാരൻ പിടിയിൽ

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ര​ക്‌​തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ന്ന് നി​ല​വി​ള​ക്കു​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. തൃശ്ശൂർ അ​യ്യ​പ്പ​ൻ​കാ​വ് ചാ​ല​ക്കു​ടി മ​ട​പ്പ​റ​മ്പ് മ​ഠം വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

നീ​ർ​ക്കു​ന്നം ക​ള​പ്പു​ര​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ വാ​സു​ദേ​വ​നെ ആ​റു​മാ​സം മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചാ​ല​ക്കു​ടി​യി​ലും സ​മാ​ന മോ​ഷ​ണ കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെന്ന് പോലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Anandhu Ajitha

Recent Posts

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

32 minutes ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

2 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

2 hours ago

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഭയക്കാതെ സർക്കാർ I DOLLAR RUPEE RATE

ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…

2 hours ago

സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ മാത്രം ഓടിയ വാഹനം അപകടത്തിൽ പെട്ടതെങ്ങനെ ? CAR ACCEDENT

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…

2 hours ago

പതിനായിരങ്ങൾ ഒത്തു ചേർന്ന പരിപാടിയിൽ ഡ്യുട്ടിക്കിട്ടത് 2 പോലീസുകാരെ മാത്രം ! പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരുടെ സുരക്ഷയ്ക്ക് കൊടുത്തത് പുല്ല് വിലയോ ? വൻ വിമർശനം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

3 hours ago