Kerala

തലസ്ഥാന നഗരിയിൽ യുവാവിനെ ചുറ്റിക കൊണ്ട് തല്ലിച്ചതച്ച് ഗുണ്ടാ സംഘം; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മണ്ണന്തലയിൽ അഞ്ചംഗ സംഘം ചുറ്റിക കൊണ്ട് അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമൺ സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജൂലൈ ഒന്നിനായിരുന്നു ഒരു സംഘം യുവാവിനെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം റിമാൻഡിലിരിക്കെ മരിച്ച അജിത്തും നെടുമൺ സ്വദേശിയും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. അജിത്തിന്റെ മറ്റൊരു സുഹൃത്തിന്റെ സഹോദരിയുമായി നെടുമൺ സ്വദേശി അടുപ്പത്തിലായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത് എന്നതാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഇക്കാര്യം അറിഞ്ഞ അജിത്തും മറ്റ് സുഹൃത്തുക്കളും ചേർന്ന് ഇയാളെ വീടിന് സമീപത്തു നിന്നും തട്ടിക്കൊണ്ട് പോയി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് ഇയാളെ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ അഞ്ച് വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ഈ സംഭവത്തിലാണ് അജിത്തിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.

admin

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

29 mins ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

1 hour ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

1 hour ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

1 hour ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

1 hour ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

2 hours ago