കിളിമാനൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യനാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. സംഭവം നടക്കുമ്പോൾ ഗിരിജ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ എൽപിജി ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനകത്തേക്ക് കയറുകയായിരുന്നു. എന്നാൽ അടുക്കള വാതിൽ തുറന്ന് അകത്ത് കടന്നതും ഉഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ
ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ ഗിരിജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഗിരിജയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്.
ഉടൻ തന്നെ അയൽവാസികൾ ആറ്റിങ്ങൽ അഗ്നിരക്ഷാ യൂണിറ്റില്‍ വിവരം അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു. അതേസമയം ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…