അശോക് ഗലോട്ടും സച്ചിൻ പൈലറ്റും
ജയ്പുര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ തമ്മിലടി. മുഖ്യമന്ത്രി അശോക് ഗലോട്ടിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻ ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിന് പൈലറ്റ് രംഗത്തെത്തി. അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന ആവശ്യമുന്നയിച്ച് വരുന്ന ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് സച്ചിന് പൈലറ്റ് പ്രഖ്യാപിച്ചു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് സച്ചിന്റെ വാദം. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയ്യേറ്റം, ലളിത് മോദി സത്യവാങ്മൂലക്കേസ് എന്നിവയില്‍ ഗെലോട്ട് സര്‍ക്കാര്‍ വൻ പരാജയമെന്നാണ് സച്ചിന് ആരോപിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് അവസാനിച്ചത് മുതല്‍ ഗെലോട്ടും സച്ചിനും ഇടഞ്ഞു നിൽക്കുകയാണ്. ഇതിൽ ഒടുവിലത്തേതാണ് സച്ചിന്റെ നിരാഹാര സമരപ്രഖ്യാപനം. 2018ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വീതിച്ചു നല്‍കാമെന്ന് ഹൈക്കമാന്‍ഡ് സച്ചിന് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ആ ഉറപ്പ് വാക്കിൽ മാത്രമായി ഒതുക്കി, പരാതി ഒഴിവാക്കാനായി സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം വച്ച് നീട്ടുകയുമാണ് ഹൈക്കമാൻഡ് ചെയ്തത്. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ തൃപ്തനാകാതിരുന്ന സച്ചില്‍ 2020ല്‍ 20 എംഎല്‍എമാരെ ദില്ലിക്ക് സമീപത്തുള്ള റിസോര്‍ട്ടിലേക്കു മാറ്റി മുഖ്യമന്ത്രിസ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു.
പാര്‍ട്ടി പിളര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ട്പോലും സച്ചിന്റെ നീക്കം വിജയിച്ചില്ല. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനവും സച്ചിന് നഷ്ടമായി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ടിനെ പരിഗണിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അയാൾ ഒരുക്കമായിരുന്നില്ല. ഇതോടെ സച്ചിന് രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനം എന്ന മോഹം സ്വപ്നമായി തന്നെ അവശേഷിക്കുന്ന സ്ഥിതിയായി മാറി. ഈ ഘട്ടത്തിലാണ് സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതും കോണ്‍ഗ്രസില്‍ ഗെലോട്ട്-സച്ചിന് പോര് വീണ്ടും മുറുകുന്നത്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…