ദില്ലി :കോവിഡ് വാക്‌സിൻ(COVID VACCINE) കയറ്റുമതി പുന:രാരംഭിച്ച് ഭാരതം. മൈത്രി പദ്ധതിയുടെ ഭാഗമായി നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതിയാണ് ഇന്ത്യ പുന:രാരംഭിച്ചത്. 10 കോടികോവിഡ് വാക്‌സിനാണ് രാജ്യം കയറ്റുമതി ചെയ്തത്.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.
അതേസമയം കോവിഡ് വാക്‌സിൻ കയറ്റുമതി നിർത്തുന്നതിന് മുൻപ് ഇന്ത്യ നൂറോളം രാജ്യങ്ങൾക്കായി 6.6 കോടി വാക്‌സിൻ വിതരണം ചെയ്തിരുന്നു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ലോകത്ത് ഏറ്റവും വലിയ വാക്‌സിൻ ഉത്പാദന രാജ്യമായ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുന: രാരംഭിക്കുന്നത് ആഗോള തലത്തിൽ സമ്പൂർണ വാക്‌സിൻ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുമെന്നാണ് അമേരിക്ക വിലയിരുത്തിയത്.
എന്നാൽ രാജ്യത്ത് കൊറോണ കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…