Kerala

സാമ്പത്തിക ഞെരുക്കത്തിനിടയിലും യുവജനങ്ങൾക്ക് പ്രയോജനമില്ലാത്ത യുവജനക്കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും

തിരുവനന്തപുരം : കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ പിച്ച ചട്ടിയെടുത്തു നിൽക്കുന്ന സർക്കാർ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറക്കി. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതൽ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക.

ചിന്ത ജറോമിന്റെ അപേക്ഷയെ തുടർന്നാണ് കുടിശിക അനുവദിച്ചത്. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി ചുമതലയേൽക്കുന്നത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി അന്ന് നിശ്ചയിച്ചിരുന്നത് . 2018 മെയ് മാസത്തോടെ ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ തള്ളിയ ആവശ്യം ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും പറഞ്ഞ് തടിതപ്പാൻ ചിന്ത ശ്രമം നടത്തിയിരുന്നു..

Anandhu Ajitha

Recent Posts

അമേഠിയിൽ നിന്ന് പേടിച്ചോടിയല്ലേ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ?

എന്താണ് രാഹുൽ ജയിച്ചിട്ട് വയനാടിനായി ചെയ്തത് ? ജനങ്ങൾ തന്നെ ചോദിക്കുന്നു

23 mins ago

ചിറ്റപ്പനെ തൊടാൻ അൽപ്പം പുളിക്കും ! ജയരാജനെ വെറുതെ വിട്ട് സിപിഎം

കൊടുത്തത് സ്നേഹപൂർവ്വമുള്ള നിർദ്ദേശം മാത്രം ! ആരോപണം ഉന്നയിച്ചവരെ ശരിപ്പെടുത്താൻ ചിറ്റപ്പനെ തന്നെ ചുമതലപ്പെടുത്തി സിപിഎം I CPM

45 mins ago

യാത്രക്കാരുടെ മൊഴികളെല്ലാം യദുവിന് അനുകൂലം ! തൽക്കാലം നടപടിയില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി ! മേയർ-ഡ്രൈവർ തർക്കത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ സിപിമ്മിന്റെ സമ്മർദം…

48 mins ago

കനയ്യയെ ദില്ലിയിൽ നിന്ന് ഓടിക്കുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ കോൺഗ്രസ് പ്രവർത്തകർ

ആം ആദ്‌മി പാർട്ടിയും കോൺഗ്രസ്സും തകർന്നടിഞ്ഞു ! ദില്ലിയിൽ വീണ്ടും എതിരില്ലാതെ ബിജെപി I ARAVINDER SINGH LOVELY

1 hour ago

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

3 hours ago