കുട്ടനാട് :കുട്ടനാട്ടില്‍ താറാവ് ചത്തൊടുങ്ങുന്നു .ആശങ്കയിൽ കർഷകർ .ഇത് തുടര്‍ക്കഥയായിട്ടും കര്‍ഷകരുടെ ആശങ്ക ഒഴിവാക്കാന്‍ നടപടി ആയിട്ടില്ല . പക്ഷിപ്പനി അല്ല താറാവു ചാകുന്നതിന് കാരണം എന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
റെയ്മറല്ല എന്ന ബാക്ടീരിയ ബാധിച്ചാണ് താറാവുകള്‍ ചത്തതെന്ന് മഞ്ഞാടിയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
കരള്‍ പ്രശ്‌നം തീറ്റയില്‍ രൂപപ്പെട്ട ഫംഗസ് മൂലമാകാമെന്നാണ് നിഗമനം. കുട്ടനാട്ടില്‍ വിവിധയിടങ്ങളിലായി ഒരാഴ്ചയ്ക്കുള്ളില്‍ നാലായിരത്തിലധികം താറാവുകളാണ് ചത്തത്.
കുട്ടനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നേരത്തെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമൂലം ആയിരക്കണക്കിനു താറാവുകള്‍ ചാകുന്ന സാഹചര്യം പ്രതിരോധിക്കാനാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാൽ പ്രഖ്യാപനം പേരിന് മാത്രം ആയി .
2014ല്‍ പക്ഷിപ്പനി ബാധിച്ച് എല്ലാം നഷ്ടപ്പെട്ടവരാണ് കുട്ടനാട്ടിലെ കര്‍ഷകര്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കർഷകർ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് .
ദേശീയ നിലവാരത്തിലുള്ള ലബോറട്ടറി കുട്ടനാട്ടില്‍ തന്നെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അതുമുണ്ടായില്ല.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…