തമിഴ് സിനിമാ വ്യവസായത്തിൽ രാഷ്ട്രീയം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് കോളിവുഡിൽ പതിവ് കാഴ്ചയുമാണ്. എന്നാൽ തമിഴ്‌നാട്ടിൽ ഏറെക്കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് സൂപ്പർ താരം ഇളയ ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. അധികം വൈകാതെ തന്നെ താരം രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ സംഘടന രൂപീകരിക്കും. കൂടാതെ എല്ലാം വിചാരിച്ചതുപോലെ നടക്കുകയാണെങ്കിൽ 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിജയ്‌യുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരാധകരുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന സംഘടനയെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ സാധ്യതയുണ്ടെന്നാണ് നടന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഗ്രൗണ്ട് ഒരുങ്ങുകയാണ്. ആരാധകരെ പ്രത്യേക ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. വോട്ടർമാരുടെ വിവിധ വശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച വിവരങ്ങളും ഓരോ പ്രദേശങ്ങളിലെയും പ്രധാന പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന്റെ സമയം ദളപതി മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്ന് അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ഒരു മുതിർന്ന പ്രവർത്തകൻ വ്യക്തമാക്കി.
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…