പ്രതി രമേശ്
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ മുൻ ഭാര്യയുമായി ബന്ധമുണ്ടെന്ന കാരണത്താലാണ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാമകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് പ്രതി രമേശ് മൊഴി നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാകാമെന്ന് കഴിഞ്ഞ ദിവസം തന്നെ സംശയമുണ്ടായിരുന്നു.
അവിഹിത ബന്ധം ചൂണ്ടിക്കാട്ടി രമേഷ് തന്റെ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാമകൃഷ്ണനെ ഇതിനുമുൻപും രമേഷ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു.
കൊലപാതകം നടന്ന ഇന്നലെ വൈകുന്നേരം 6 മണിയോടു കൂടി ബാഗിൽ വെട്ടുകത്തിയുമായി ബസിലാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. തുടർന്ന് രാമകൃഷ്ണനായി ടെർമിനൽ –1ൽ കാത്തുനിന്നു. ശുചിമുറിക്കു സമീപത്തി വച്ച് രാമകൃഷ്ണനെ കണ്ട പ്രതി, ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാമകൃഷ്ണൻ തുംക്കൂർ മധുഗിരി സ്വദേശിയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…