ഇസ്ലാമബാദ്: വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ ഹസ്സനാബാദ് പാലം തകര്‍ന്നു. ക്രമാതീതമായി ചൂട് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ പാകിസ്ഥാനിലെ ഷിഷ്പര്‍ ഹിമാനി വളരെ പെട്ടെന്ന് തന്നെ ഉരുകുകയും അത് വലിയ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു, പാലം തകരുന്നതിന് കാരണമായത്. പാകിസ്ഥാനെയും ചൈനയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഹസ്സനാബാദ് പാലം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ ഈ പാലം ചൈനയാണ് പാകിസ്ഥാന് വേണ്ടി നിര്‍മ്മിച്ച് നല്‍കിയത്.
അതേസമയം ഹൈമ തടാക വിസ്‌ഫോടനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ വെള്ളപ്പാച്ചിലിലാണ് ഹസ്സനാബാദ് പാലം തകര്‍ന്നത്. ഇത് കൂടാതെ, ഹസ്സനാബാദിലെ രണ്ട് വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. ഹുന്‍സ താഴ്വരയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരക്കോറം ഹൈവേയിലാണ് ചരിത്രപ്രസിദ്ധമായ പാലം സ്ഥിതിചെയ്തിരുന്നത്. ഈ പാലം തകര്‍ന്നതോടെ പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്.
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…