The health department did not follow the guarantee; Stephen's miserable life with hair in his mouth
വെള്ളറട: അധികൃതരുടെ അനാസ്ഥ മൂലം വായില്‍ നിറയെ രോമവുമായി വെള്ളറട സ്വദേശി സ്റ്റീഫൻ ജീവിക്കാൻ തുടങ്ങിയിട്ട് നാലു വർഷം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നാലുവര്‍ഷം മുമ്പ് സ്റ്റീഫൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കീഴ്താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെയാണ് സ്റ്റീഫന്റെ വായിൽ രോമം വളരാന്‍ തുടങ്ങിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് തനിക്ക് ദുരിതം നേരിടേണ്ടി വന്നത്. എന്നാൽ തുടര്‍ചികില്‍സ നൽകുമെന്ന് ഉറപ്പു നല്കിയ ആരോഗ്യവകുപ്പും ആര്‍സിസിയും കൈമലര്‍ത്തിയെന്ന് സ്റ്റീഫന്‍ പറയുന്നു.
വായിലെ അര്‍ബുദ മുഴ നീക്കം ചെയ്യുന്നതിനായി 2019 ജൂലൈ 9നാണ് സ്റ്റീഫനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാൽ വീട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്റ്റീഫന്റെ വായിൽ രോമം വളരാന്‍ തുടങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിയ സ്റ്റീഫനോട് ബാര്‍ബറെ വിളിച്ച് മുടി വെട്ടിക്കാനായിരുന്നു ആര്‍സിസി അധികൃതർ നൽകിയ ആദ്യ മറുപടി. അതേസമയം രോമം നീക്കം ചെയ്യാനുള്ള ചികില്‍സയാണ് പരിഹാരമെന്നാണ് അര്‍ബുദ ശസ്ത്രക്രിയ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…