The hearing was completed in the anticipatory bail application filed by Perumbavoor MLA Eldos Kunnappilly in the case of beating the complainant in the lawyer's office.
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ വക്കീൽ ഓഫിസിൽവച്ചു മർദിച്ചു എന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി നവംബർ 3ന്. എൽദോസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കെട്ടിച്ചമച്ച ആരോപണമാണെന്നു പ്രതിഭാഗവും വാദിച്ചു. ഏഴാം അഡിഷനൽ സെഷൻസ് കോടതിയാണു വാദം പരിഗണിച്ചത്.
വഞ്ചിയൂരിലെ വക്കീൽ ഓഫിസിലേക്കു പരാതിക്കാരിയെ കൊണ്ടു പോയത് എൽദോ ആണെന്നും അവിടെ വച്ച് മർദിച്ചതായും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചു കീറിയാൽ നിയമപരമായി എന്ത് സംഭവിക്കും എന്ന് അഭിഭാഷകൻ കൂടിയായ പ്രതിക്കു ബോധ്യമുള്ളതാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
പരാതിക്കാരിയെ മർദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞിട്ടാണ് മർദനത്തിൽനിന്ന് എംഎൽഎ പിൻതിരിഞ്ഞത്. ഈ സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ എൽദോസും മറ്റു പ്രതികളും ചേർന്നു കാറിൽ കയറ്റിക്കൊണ്ടുപോയി. പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫിസിൽനിന്നു കൊണ്ടുപോയ കാർ കണ്ടെടുക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി വാദിച്ചു.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീടു കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…