General

10 വർഷം നിൽക്കും; 100% നവീകരിച്ചു, 2 കോടി ചിലവ് ’: മനുഷ്യരുടെ ജീവനെടുത്ത് പാലം

അഹമ്മദാബാദ് : ഗുജറാത്തിലെ മോർബിയയിൽ 140ൽ അധികം പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലം നവീകരിച്ചത് അത്യാധുനിക സാങ്കേതിക സവിശേഷതകളോടെയാണെന്ന് സ്വകാര്യ കമ്പനി. ഇത്തരം സാങ്കേതികതയോടെ നിർമിച്ച പാലം എട്ടു മുതൽ പത്തു വർഷം വരെ യാതൊരു പ്രശ്നവുമില്ലാതെ നിലനിൽക്കുമെന്ന് ഓവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സുഖ്ഭായി പട്ടേൽ അറിയിച്ചിരുന്നു.

ഏഴു മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം പാലം ഔദ്യോഗികമായി തുറക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപു നടത്തിയ വാർത്താസമ്മേളനത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്.

‘ജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച് നാശനഷ്ടങ്ങൾ വരുത്താതിരുന്നാൽ ഇപ്പോൾ നവീകരിച്ച പാലം 15 വർഷം വരെ നിലനിൽക്കും’ എന്നാണ് ഒവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അറിയിച്ചത്. 100 ശതമാനവും നവീകരിച്ചെന്നും രണ്ടു കോടി രൂപ മുതൽമുടക്കിയെന്നും അദ്ദേഹം അറിയിച്ചു. പ്രവേശനം പരിമിതപ്പെടുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശന ഫീസ് ഈടാക്കുമെന്നും പറഞ്ഞിരുന്നു.

അതേസമയം, ജനങ്ങൾ കൂട്ടത്തോടെ ഇടിച്ചു കയറിയതാണ് തൂക്കുപാലം തകരാൻ കാരണമെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അമിതഭാരം പാലത്തിന്റെ ഘടനാപരമായ സമഗ്രതയെ ദുർബലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

5 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

13 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

15 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

15 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

16 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago