Tuesday, December 16, 2025

ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി;ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനി വരുന്ന ഹർജികൾ പ്രത്യേക ബെഞ്ചിന്റെ പരിധിയിൽ

കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്‌. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും പരിഗണിക്കുക.

സെപ്റ്റംബര്‍ പത്തിനകം മുദ്രവെച്ച കവറില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ഈ കേസ് പരിഗണിക്കുക പ്രത്യേക ബെഞ്ച് ആയിരിക്കും. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം എന്ത് തുടര്‍നടപടി വേണമെന്ന് തീരുമാനിക്കും. ക്രിമിനല്‍ കേസുമായി മുന്നോട്ടു പോകേണ്ടതുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കുമെന്നാണ് നേരത്തെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.ഇനി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏത് ഹര്‍ജി വന്നാലും അതെല്ലാം ഈ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുക.

Related Articles

Latest Articles