The Human Rights Commission came against the police following a complaint that the house and land were taken and replaced by a land adjacent to the forest border.
കോഴിക്കോട്: വീടും സ്ഥലവും കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന സ്ഥലം നൽകിയെന്ന പരാതിയെത്തുടർന്നാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ര൦ഗത്തെത്തിയത്.കാരശേരി പൈക്കാടൻ മല ചേലക്കര കോരൻ്റെ വീടും സ്ഥലവുമാണ് കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കിയത്.
വീടും സ്ഥലവും കൈക്കലാക്കി ക്വാറി ഉടമകൾ വാസയോഗ്യമല്ലാത്ത സ്ഥലം പകരം നൽകിയ സംഭവത്തിൽ, ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.
ഒരാഴ്ചക്കകം മുഴുവൻ റിപ്പോർട്ടുകളു൦ സമർപ്പിക്കണമെന്ന് കമ്മീഷൻ കർശനമായി ആവശ്യപ്പെട്ടു.
അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നൽകിയത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതാണ് കർശന നിർദ്ദേശം നൽകുന്നതിലേക്ക് വഴിവെച്ചത്. ഒക്ടോബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…