Sunday, May 19, 2024
spot_img

പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ; വീടും സ്ഥലവും കൈക്കലാക്കി പറ്റിച്ചന്ന് പരാതി

കോഴിക്കോട്: വീടും സ്ഥലവും കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന സ്ഥലം നൽകിയെന്ന പരാതിയെത്തുടർന്നാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ര൦ഗത്തെത്തിയത്.കാരശേരി പൈക്കാടൻ മല ചേലക്കര കോരൻ്റെ വീടും സ്ഥലവുമാണ് കരിങ്കൽ ക്വാറി ഉടമകൾ കൈക്കലാക്കിയത്.

വീടും സ്ഥലവും കൈക്കലാക്കി ക്വാറി ഉടമകൾ വാസയോ​ഗ്യമല്ലാത്ത സ്ഥലം പകരം നൽകിയ സംഭവത്തിൽ, ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.

ഒരാഴ്ചക്കകം മുഴുവൻ റിപ്പോർട്ടുകളു൦ സമർപ്പിക്കണമെന്ന് കമ്മീഷൻ കർശനമായി ആവശ്യപ്പെട്ടു.

അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നൽകിയത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതാണ് കർശന നിർദ്ദേശം നൽകുന്നതിലേക്ക് വഴിവെച്ചത്. ‌ഒക്ടോബർ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Related Articles

Latest Articles