ഭോപ്പാൽ: രാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയ്ക്കെതിരെ പോലീസ് കേസ്. രാഷ്ട്രപതിയെ കോൺഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന് കോണ്ഗ്രസ് ശ്രമിച്ചതിനെ തുടർന്ന് മന്ത്രിമാരായ നിര്മല സീതാരാമനും സ്മൃതി ഇറാനിയും ഇന്നലെ പാര്ലമെന്റില് പ്രതിഷേധമുയര്ത്തിയിരുന്നു. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.
നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര് രഞ്ജന് ചൗധരി പറഞ്ഞിരുന്നെങ്കിലും ശക്തമായ നടപടി വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അധിര് രഞ്ജന് ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി, 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. പരാമർശത്തിൽ അധിർ രഞ്ജൻ ചൗധരിയ്ക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ഓഗസ്റ്റ് മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…