ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ വിറ്റതായാണ് ആദ്യഘട്ടത്തിൽ സൂചന ലഭിച്ചിരുന്നതെങ്കിലും കുഞ്ഞിനെ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് ഏറ്റവുംവിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവശേഷം യുവതി കുഞ്ഞുമായി ആശുപത്രി വിട്ടത്. എന്നാൽ പ്രസവശേഷം യുവതി വീട്ടിലെത്തിയതറിഞ്ഞ് ആശാ വർക്കമടക്കമുള്ളവർ എത്തിയെങ്കിലും കുട്ടിയെ കണ്ടിരുന്നില്ല. തുടർന്നാണ് വിവരം ജനപ്രതികളെയും ചേർത്തല പോലീസിനെയും അറിയിച്ചത്. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്.

