Friday, December 19, 2025

രണ്ടു വയസ്സുകാരനെ സഹോദരന്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നു; 13കാരനായ സഹോദരന്‍ കുറ്റക്കാരൻ

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിലാണ് സംഭവം.കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു.കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.വിവരം അറിഞ്ഞ ഉടന്‍ തന്നെ ഈജിപ്ഷ്യന്‍ സുരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചു.

തുടര്‍ന്ന് സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് 13കാരനായ സഹോദരന്‍ കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞതായി കണ്ടത്. കുട്ടി രണ്ടു വയസ്സുകാരനെ താഴേക്ക് എറിയുമ്പോള്‍ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles