കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സംസ്ഥാനം അരിച്ചു പെറുക്കിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മോചനദ്രവ്യമായി അഞ്ച് ലക്ഷം ആവശ്യപ്പെട്ട് അജ്ഞാത സംഘം കുട്ടിയുടെ അമ്മയുടെ ഫോണിൽ വിളിച്ചു. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഫോൺ ചെയ്തവർ ആവശ്യപ്പെട്ടത്. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. വൈകുന്നേരം നാല് മണിയോടെ സഹോദരനോടൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നാണ് ആദ്യ വിവരമെങ്കിലും വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന വിവരവും ഇപ്പോൾ വരുന്നുണ്ട്.
കുട്ടിയുടെ അമ്മയ്ക്ക് നൽകാനെന്ന പേരിൽ കടലാസ് വച്ച് നീട്ടുകയും അടുത്തെത്തിയപ്പോൾ കുട്ടിയെ കാറിനകത്തേക്ക് വലിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരന്‍ 8 വയസുള്ള ജോനാഥനെ സംഘം വലിച്ചിഴച്ചു. കുട്ടിയുടെ കാലിൽ മുറിവേറ്റിട്ടുണ്ട്.മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും സംഘത്തിൽ ഉണ്ടായിരുന്നവെന്ന് സഹോദരൻ പറഞ്ഞു

