CRIME

മുട്ടത്തെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം !!അയൽവാസിയായ യുവാവ് അറസ്റ്റിൽ

മുട്ടം : ഈ മാസം 24 ന് മുട്ടത്തെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. വയോധികന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ അയൽവാസിയായ ഉല്ലാസിനെ ബന്ധപ്പെട്ടു മുട്ടം പൊലീസ് പിടികൂടി. സ്ത്രീകളെ ശല്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജനുവരി 24നാണ് മുട്ടത്തെ ലോഡ്ജിൽ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നീണ്ട 20 വർഷമായി മുട്ടത്ത് ലോഡ്ജിൽ ഒറ്റയ്ക്ക് മുറിയെടുത്തു താമസിച്ചു വരികയായിരുന്നു യേശുദാസ്. ജനുവരി 19ന് ലോഡ്ജ് മുറിയിൽ യേശുദാസും ഉല്ലാസും തമ്മിൽ സംഘട്ടനം ഉണ്ടാവുകയും സംഘട്ടത്തിനിടയിൽ തലയ്ക്ക് അടിയേറ്റുവീണ യേശുദാസിനെ ഉപേക്ഷിച്ച് പ്രതി സ്ഥലം വിടുകയുമായിരുന്നു. 24 ന് ദുർഗന്ധം വന്നതിനെ തുടർന്ന് ലോഡ്ജ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി ലഭിച്ചതിനാൽ ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ മർദനമേറ്റതായും തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചാണ് യേശുദാസിന്റെ മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കൊലപാതകമാണെന്ന് മനസ്സിലായത്.

യേശുദാസിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംസ്കാര നടപടികൾ തുടങ്ങി.

Anandhu Ajitha

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

3 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

3 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

4 hours ago