The India-Sri Lanka teams will start training today at Kariyavattam Greenfield Stadium.
തിരുവനന്തപുരം :ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവരെ ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും.ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
ഏകദിനത്തിനെത്തിയ ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നൽകിയത് . ഞായറാഴ്ച ഒന്നരയ്ക്കാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ആദ്യം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. പിന്നാലെ യുസ്വേന്ദ്ര ചഹല്‍. വിരാട് കോലി പുറത്തേക്ക് എത്തിയതോടെ വിമാനത്താവളത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…