The investigation into the Coimbatore car blast case is being extended to Kerala
ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂർ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (29)വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്.
ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ തൃശൂരിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ സ്ഫോടനത്തിനു മുൻപ് മുബിൻ വിയ്യൂരിൽ എത്തിയത് എൻഐഐ കേസ് പ്രതി അംജദ് അലിയെ കാണാൻ വേണ്ടിയാണെന്നും മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജയിലിലെ സന്ദര്ശക റജിസ്റ്റര് വിവരങ്ങള് എന്ഐഎ ശേഖരിച്ചിരുന്നു.
സ്ഫോടനം ആസൂത്രണം ചെയ്യുന്നതിൽ പങ്കുണ്ടെന്നു കരുതുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുബിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഹമ്മദ് ധൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ(23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മയിൽ (27) എന്നിവരാണ് പിടിയിലായത്. 1998 ഫെബ്രുവരി 14ന് 59 പേർ കൊല്ലപ്പെടുകയും 200ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്ത കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസിൽ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകൻ എസ്.എ.ബാഷയുടെ സഹോദരന്റെ പുത്രനാണ് അറസ്റ്റിലായ മുഹമ്മദ് ധൽഹ. കൊല്ലപ്പെട്ട ജമേഷ മുബിനെ ഐഎസ് കേസിൽ നേരത്തെ എൻഐഎ ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ മുബിനും അറസ്റ്റിലായവരും ശനിയാഴ്ച രാത്രി ചാക്കിൽ കനമുള്ള വസ്തു പൊതിഞ്ഞ് ചുമന്ന് കാറിൽ കയറ്റുന്നതായി വ്യക്തമായിരുന്നു. എന്നാൽ മുബിന്റെ വീട് മാറ്റവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പുതിയതായി താമസം മാറ്റിയ വീട്ടിലേക്ക് മാറ്റുകയെന്നായിരുന്നു പ്രതികളുടെ മൊഴി. കാർ സ്ഫോടനത്തിനു ഉപയോഗിച്ച കാർ ഏർപ്പെടുത്തിയത് മുഹമ്മദ് ധൽഹയാണെന്ന് പൊലീസ് പറയുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…