The Israeli army has killed the head of the financial department of the Hezbollah group in Syria
ജറുസലേം: ലെബനിലെ ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച കമാൻഡറെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ “യൂണിറ്റ് 4400” ന്റെ തലവനായിരുന്നുവെന്ന് , ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു. ടെഹ്‌റാനിൽ നിന്നുള്ള എണ്ണ വിൽപനയിലൂടെ ഹിസ്ബുള്ളയുടെ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിൽ പ്രധാന ചുമതല വഹിച്ചിരുന്ന ആളാണെന്ന് ഹഗാരി കൂട്ടിച്ചേർത്തു.
അതേസമയം, സിറിയക്കാരനല്ലാത്ത ഒരാളെ ലക്ഷ്യമിട്ട മിസൈൽ ആക്രമണം നടന്നതിൽ , ആവ്യക്തി
കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിൽ കഴിഞ്ഞ ആഴ്ച കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്യ സിൻവാറിന് അനുശോചനം നൽകുന്നതിനായി പോകുന്ന വഴിയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
“യൂണിറ്റ് 4400” ന്റെ പ്രവർത്തനം ഇറാനിൽ നിന്നുള്ള എണ്ണ സിറിയയിലേക്ക് കടത്തുകയും, തുടർന്ന് ലെബനിൽ വിൽക്കുകയും ചെയ്യുന്നതായിരുന്നു. ഇത് ദശലക്ഷക്കണക്കിന് ഡോളർ വരുമാനമുണ്ടാക്കുന്നുവെന്ന് ഹഗാരി വിശദീകരിച്ചു.
മുന്‍പ് ഷെയ്ഖ് സലാഹ് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ജാഫർ ക്‌സിറിന്റെ നേതൃത്വത്തിലായിരുന്നു ഈ യൂണിറ്റ് പ്രവർത്തിച്ചത്. ഒക്‌ടോബറിൽ ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിൽ ക്‌സിറിനെ ഇല്ലാതാക്കിയത് ഒരു പ്രധാന നേട്ടമായിരുന്നുവെന്ന് ഹഗാരി വ്യക്തമാക്കി, അതിന് വെറും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സാമ്പത്തിക തലവനെയും ഇസ്രായേൽ ഇല്ലാതാക്കിയിരിക്കുന്നത്
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…