Kerala

വഖഫ് നിയമഭേദഗതിയിൽ പ്രതീക്ഷയർപ്പിച്ച് മുനമ്പം നിവാസികൾ; ഇസ്ലാമിക സ്ഥാപനങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന സമരമുഖത്തുള്ള കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സി എൻ എ; പ്രതിഷേധം കനക്കുന്നു.

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് ഏകപക്ഷീയമായി അവരുടെ ആസ്തി വിവരത്തിൽ എഴുതി ചേർത്തതിനെ തുടർന്ന് കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പത്തെ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കാത്തലിക് നസ്രാണി അസോസിയേഷൻ. മുനമ്പം വേളാങ്കണ്ണിമാതാ പള്ളിയുടെ അങ്കണത്തിൽ നടക്കുന്ന സത്യാഗ്രഹ വേദിയിലേക്ക് പ്രകടനമായി എത്തിയാണ് സി എൻ എ പിന്തുണ അറിയിച്ചത്. അറുന്നൂറോളം കുടുംബങ്ങളാണ് കുടിയിറക്കൽ ഭീഷണി നേരിടുന്നത്. 500 കുടുംബങ്ങൾ ക്രിസ്ത്യൻ കുടുംബങ്ങളും ബാക്കി ഹിന്ദുക്കളുമാണ്. ഇവർ വർഷങ്ങളായി താമസിക്കുന്ന വീടും പുരയിടവുമാണ് സംസ്ഥാന വഖഫ് ബോർഡ് ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത്. 2019 ലാണ് ഈ പ്രദേശമൊന്നാകെ വഖഫ് ആസ്തിയായി എഴുതി ചേർത്തത്.

ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന ജനപക്ഷ റിലേ നിരാഹാര സമരം സര്‍ക്കാര്‍ കാണാതെ പോകരുത്. നീതിക്കു വേണ്ടി പോരാടുന്ന മുനമ്പം കടപ്പുറം നിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണ്. ഇവിടെ താമസിക്കുന്ന 600 കുടുംബങ്ങള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വഖഫ് ബോര്‍ഡ് 2019ല്‍ അവരുടെ ഭൂമി അന്യായമായി ബോര്‍ഡിന്റെ ആസ്തി വിവരക്കണക്കില്‍ എഴുതിച്ചേര്‍ത്തത് സാമാന്യനീതിക്ക് നിരക്കാത്തതാണെന്നും.
മുനമ്പം തീരമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനപക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് സിഎന്‍എ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

43 minutes ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

2 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

3 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

3 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

7 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

9 hours ago