Saturday, September 19, 2026

ഹിസ്ബുള്ള ഗ്രൂപ്പിന്റെ സാമ്പത്തിക വിഭാഗം തലവനെ സിറിയയിൽ വധിച്ചതായി ഇസ്രായേൽ സൈന്യം

ജറുസലേം: ലെബനിലെ ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച കമാൻഡറെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ “യൂണിറ്റ് 4400” ന്റെ തലവനായിരുന്നുവെന്ന് , ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു. ടെഹ്‌റാനിൽ നിന്നുള്ള എണ്ണ വിൽപനയിലൂടെ ഹിസ്ബുള്ളയുടെ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിൽ പ്രധാന ചുമതല വഹിച്ചിരുന്ന ആളാണെന്ന് ഹഗാരി കൂട്ടിച്ചേർത്തു.

അതേസമയം, സിറിയക്കാരനല്ലാത്ത ഒരാളെ ലക്ഷ്യമിട്ട മിസൈൽ ആക്രമണം നടന്നതിൽ , ആവ്യക്തി
കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിൽ കഴിഞ്ഞ ആഴ്ച കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്യ സിൻവാറിന് അനുശോചനം നൽകുന്നതിനായി പോകുന്ന വഴിയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

“യൂണിറ്റ് 4400” ന്റെ പ്രവർത്തനം ഇറാനിൽ നിന്നുള്ള എണ്ണ സിറിയയിലേക്ക് കടത്തുകയും, തുടർന്ന് ലെബനിൽ വിൽക്കുകയും ചെയ്യുന്നതായിരുന്നു. ഇത് ദശലക്ഷക്കണക്കിന് ഡോളർ വരുമാനമുണ്ടാക്കുന്നുവെന്ന് ഹഗാരി വിശദീകരിച്ചു.

മുന്‍പ് ഷെയ്ഖ് സലാഹ് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ജാഫർ ക്‌സിറിന്റെ നേതൃത്വത്തിലായിരുന്നു ഈ യൂണിറ്റ് പ്രവർത്തിച്ചത്. ഒക്‌ടോബറിൽ ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിൽ ക്‌സിറിനെ ഇല്ലാതാക്കിയത് ഒരു പ്രധാന നേട്ടമായിരുന്നുവെന്ന് ഹഗാരി വ്യക്തമാക്കി, അതിന് വെറും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സാമ്പത്തിക തലവനെയും ഇസ്രായേൽ ഇല്ലാതാക്കിയിരിക്കുന്നത്

Related Articles

Latest Articles