കേരളാ ഹൈക്കോടതി
ശൈശവവിവാഹം തടഞ്ഞുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് കേരള ഹൈക്കോടതി. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും മതപരമായ വിലക്കുകള്‍ ഒന്നും അംഗീകരിക്കുകയില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി നിയമത്തിന് മുന്നിൽ പൗരത്വമാണ് മുഖ്യമെന്നും മതം രണ്ടാമത് വരുന്ന ഒന്ന് മാത്രമാണെന്നും ചൂണ്ടിക്കാട്ടി. 2006 ലെ ശൈശവ വിവാഹ നിരോധന നിയമം മുസ്ലീം മതവിശ്വാസികൾക്കും ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു.
വടക്കഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെവിധി. ഋതുമതിയായ 15 കാരിയെ വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ച് നൽകാൻ കഴിയുന്നില്ലെന്നും, അത് നിയമപരമായി തെറ്റാണെന്നും 18 വയസ്സാണ് കുട്ടികളുടെ വിവാഹപ്രായമെന്നും കോടതി വ്യക്താക്കി.
ഇനി മുതല്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്ലിം സമുദായാംഗങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയില്ല. പണ്ടൊക്കെ മുസ്ലിം വ്യക്തിനിയമത്തിന്റെ പേരില്‍ ശൈശവവിവാഹം സാധിക്കുമായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ അവള്‍ വിവാഹത്തിന് യോഗ്യയായി എന്ന് പറയുന്ന മുസ്ലിം വ്യക്തിഗത നിയമം ഇനി ശൈശവവിവാഹത്തില്‍ ന്യായീകരണമാവില്ല. ശൈശവ നിയമത്തിന്റെ കാര്യത്തില്‍ മുസ്ലിം വ്യക്തിഗത നിയമം ഇനി ബാധകമാവില്ല.” – കോടതി വിശദീകരിച്ചു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…