cricket

ഇംഗ്ലണ്ടിനെതിരെ ചാരമായെന്നു കരുതിയടുത്തുനിന്നു ഉയർത്തെണീറ്റ് കിവീസ്;അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിൽ നിന്ന് 306 റൺസെന്ന ഭേദപ്പെട്ട സ്‌കോറിൽ!

മൗണ്ട് മൗംഗനൂയി : ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ചെറുത്തു നിൽപ്പുമായി ആതിഥേയരായ ന്യൂസീലൻഡ്. ഇംഗ്ലണ്ടിന്റെ 325 റൺസെന്ന ഒന്നാമിന്നിങ്സ് സ്‌കോർ പിന്തുടർന്ന് ബാറ്റ് വീശിയ കിവീസ് 82.5 ഓവറിൽ 306 റൺസ് നേടി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ന്യൂസിലാൻഡിനു സെഞ്ചറിയുമായി തിളങ്ങിയ ടോം ബ്ലണ്ടലിന്റെ ഇന്നിങ്‌സാണ് നട്ടെല്ലായത്. കരിയറിലെ നാലാം ടെസ്റ്റ് സെഞ്ചറി കുറിച്ച ബ്ലണ്ടൽ, തന്റെ ഉയർന്ന സ്കോറും കുറിച്ചു. ബ്ലണ്ടൽ 181 പന്തിൽ 19 ഫോറും ഒരു സിക്സും സഹിതം 138 റൺസെടുത്തു. 10–ാം വിക്കറ്റിൽ ടിക്നറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും അദ്ദേഹം ഉണ്ടാക്കി. ഇരുവരും ചേർന്നു നേടിയത് 59 റൺസ് നിർണ്ണായകമായി.

കിവീസിനായി ഓപ്പണർ ഡിവോൺ കോൺവേ അർധസെഞ്ചറി നേടി. 151 പന്തുകൾ നേരിട്ട കോൺവേ ഏഴു ഫോറും ഒരു സിക്സും സഹിതം നേടിയത് 77 റൺസ്. നീൽ വാഗ്‍നർ (32 പന്തിൽ 27), കുഗ്ഗെലെയ്ൻ (36 പന്തിൽ 20), ടിം സൗത്തി (13 പന്തിൽ 10) എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.

ഇംഗ്ലണ്ടിനായി റോബിൻസൻ നാലു വിക്കറ്റും ജയിംസ് ആൻഡേഴ്സൻ മൂന്നു വിക്കറ്റുമെടുത്തു. സ്റ്റുവാർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ബെൻ സ്റ്റോക്സ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Anandhu Ajitha

Recent Posts

മലയാളിയുടെ കണ്ണീരിൽ കുതിർന്ന് കുവൈത്ത് ! പലരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തു ചാടിയതോടെ

കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ കൂടുതൽ പേരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണെന്ന വെളിപ്പെടുത്തലുമായി…

11 mins ago

തമിഴിസൈ സൗന്ദർരാജനെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ!

തമിഴിസൈ സൗന്ദർരാജന് കർശന താക്കീത് അമിത് ഷായെ ചൊടിപ്പിച്ചത് എന്ത് ? വൈറലായി വീഡിയോ

31 mins ago

ലോക്സഭാ സ്‌പീക്കർ നായിഡുവിന്റെ കുടുംബക്കാരി ?

സ്പീക്കർ സ്ഥാനം ടി ഡി പിക്ക് അല്ല ; എന്നാൽ നായിഡുവിനും സന്തോഷം ; കാരണം ഇതോ ?

1 hour ago

കുവൈത്ത് തീപിടിത്തം !മരണ സംഖ്യ 49 ആയി ! 11 മലയാളികളെ തിരിച്ചറിഞ്ഞതായി സൂചന ; തിരിച്ചറിയാതെ 16 മൃതദേഹങ്ങൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 മലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി…

1 hour ago

വയനാട് വലിച്ചെറിഞ്ഞ് രാഹുൽഗാന്ധി ! രാഹുൽ മണ്ഡലം വിടുമെന്ന സൂചന നൽകി കെപിസിസി അദ്ധ്യക്ഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിന് പുറമെ റായ്‌ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തെ കൈവിട്ടേക്കും. കെപിസിസി അദ്ധ്യക്ഷൻ കെ.…

1 hour ago

കണ്ണ് തള്ളി ഇടതും വലതും ! ഇനി കേരളത്തിൽ ബിജെപി തേരോട്ടം

കേരളം മുഴുവൻ താമര വിരിയുന്ന കാലം വിദൂരമല്ല !അഞ്ച് വർഷത്തിനിടെ ബിജെപി അനുഭാവികളായി മാറിയവരുടെ എണ്ണം ഞെട്ടിക്കുന്നത് !

1 hour ago