ഗാന്ധിനഗർ: ഭഗവാൻ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ഗുജറാത്തിലെ ദ്വാരക നഗരിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസമാണ് മോദി ദ്വാരക സന്ദർഷിച്ചത്. ദ്വാരകാപുരിയിലെത്തിയ പ്രധാനമന്ത്രി സ്കൂബ ഡൈവിലൂടെ ആഴക്കടലിലെ ദൃശ്യങ്ങൾ ആസ്വദിച്ചു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി കടലിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ പങ്കുവെച്ചിരുന്നു.
Divine moments from a very special Dwarka visit. pic.twitter.com/8fTWiqjtB1
— Narendra Modi (@narendramodi) February 25, 2024
ശ്രീകൃഷ്ണന്റെ പ്രതീകമായ മയില്‍പ്പീലിയും കൈയ്യില്‍ പിടിച്ചാണ് മോദി ആഴക്കടലിലെ ദ്വാരക ദര്‍ശിക്കാനെത്തിയത്. സമയത്തിനും കാലത്തിനും അതീതമായ ഭക്തിയാണ് കടലിനടിയില്‍ അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജലത്തില്‍ മുങ്ങികിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുക എന്നത് വളരെ ദിവ്യമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിന്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നും മോദി എക്‌സില്‍ കുറിച്ചു.

