പ്രതീകാത്മക ചിത്രം
ദില്ലി : പശ്ചിഷ്യൻ യുദ്ധത്തിന്റെ ഫലമായുണ്ടായ ആഗോള എണ്ണപ്രതിസന്ധി മൂലം രാജ്യത്ത് വീണ്ടും ഇന്ധനവില വർധനവ്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിച്ചത്. പുതിയ വിലവർധനവോടെ രാജ്യതലസ്ഥാനമായ ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയെന്ന പരിധി ഭേദിച്ചു മുന്നേറുകയാണ്. ദില്ലിയിൽ പെട്രോളിന് 2 രൂപ 61 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് ഒടുവിലായി വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 102 രൂപ 12 പൈസയായും ഡീസൽ വില 95 രൂപ 20 പൈസയായും ഉയർന്നു.
കൊൽക്കത്തയിൽ പെട്രോൾ വില 113 രൂപ 51 പൈസയായും മുംബൈയിൽ 111 രൂപ 21 പൈസയായും ചെന്നൈയിൽ 107 രൂപ 77 പൈസയായും കുതിച്ചുയർന്നു. ഡീസൽ നിരക്കിലും സമാനമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ 99.82 രൂപയും, ചെന്നൈയിൽ 99.55 രൂപയും, മുംബൈയിൽ 97.83 രൂപയുമാണ് പുതിയ ഡീസൽ നിരക്കുകൾ. കഴിഞ്ഞ ശനിയാഴ്ചയും രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചിരുന്നു. ഇതിനൊപ്പം ദില്ലിയിൽ സിഎൻജി വിലയും കിലോഗ്രാമിന് ഒരു രൂപ വർധിച്ച് 81.09 രൂപയിലെത്തിയിരുന്നു. നിലവിലെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഈ മാസത്തിൽ ആദ്യമായി ബാരലിന് 100 ഡോളറിന് താഴേക്ക് പതിച്ച ദിവസമാണ് ഇന്ത്യയിൽ ഇത്തരമൊരു വിലവർധനവ് നടപ്പിലാക്കിയത് എന്നത് വിരോധാഭാസമായി തുടരുന്നു.
ലോകത്തെ പ്രമുഖ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ യുദ്ധം സൃഷ്ടിച്ച സുരക്ഷാഭീഷണിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. യുദ്ധം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴും എണ്ണക്കമ്പനികൾ നേരിട്ട പ്രതിദിന നഷ്ടം ആയിരം കോടി രൂപ കടന്ന സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായത്. എന്നാൽ യുദ്ധം പരിഹരിക്കപ്പെടാതെ എണ്ണ വിപണിയിലെ അനിശ്ചിതത്വം നീങ്ങില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള കടുത്ത പണപ്പെരുപ്പത്തിന് പുറമെ, ഡീസൽ വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ചരക്കുനീക്ക കൂലി വർധിപ്പിക്കുകയും പാൽ, ബ്രെഡ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയർത്താൻ കാരണമാകുകയും ചെയ്യും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ തുടർച്ചയായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ പൂർണ്ണമായും തകർക്കുന്നതാണ്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…