വി മുരളീധരൻ
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യമാണെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎ. മുൻപ് ബംഗാളിൽ സമാനമായ രീതിയിൽ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ അതിനെ കടുത്ത ഭാഷയിൽ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ എവിടെപ്പോയെന്നും അദ്ദേഹം പരിഹസിച്ചു. അന്ന് ബംഗാളിലെ നടപടിയെ തെരഞ്ഞെടുപ്പ് തിരിമറിയുടെ പ്രതിഫലമെന്ന് വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും കേരളത്തിലെ ഈ നിയമനത്തോടെ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കാര്യാലയത്തിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ .
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾക്ക് നൂറ് സീറ്റ് ലഭിക്കുമെന്ന് വി.ഡി. സതീശൻ ഉറപ്പിച്ചു പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി മുൻകൂട്ടി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വി. മുരളീധരൻ ആരോപിച്ചു. ഈ നിയമനം സംശയാസ്പദമല്ലെന്ന് തെളിയിക്കാൻ കോൺഗ്രസിന് സാധിക്കില്ലെങ്കിൽ, രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ബംഗാളിലെ ബിജെപി സർക്കാരിനോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് ഇപ്പോൾ നടക്കുന്ന പല ഉന്നത നിയമനങ്ങളും ഭരണനേതൃത്വത്തിന് വ്യക്തിപരമായി ലഭിച്ച വലിയ സഹായങ്ങളുടെ പ്രത്യുപകാരമാണെന്ന തരത്തിലുള്ള ശക്തമായ അടക്കംപറച്ചിലുകൾ തലസ്ഥാന നഗരിയിൽ സജീവമാണെന്നും വി. മുരളീധരൻ ചൂണ്ടിക്കാണിച്ചു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം ഉയർത്തുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…