International

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും;അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കി

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍, നയം വ്യക്തമാക്കി ഇന്ത്യ. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ശ്രീലങ്കയും ഏറ്റവും അടുത്ത അയല്‍ക്കാരാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള നാഗരികത പങ്കിടുന്നവരാണെന്നും വിദേശകാര്യ മന്ത്രാലയ (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും ദ്വീപ് രാഷ്ട്രത്തിലെ സമീപകാല സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

‘ശ്രീലങ്കയിലെ സമീപകാല സംഭവവികാസങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും ഭരണഘടനാ സ്ഥാപനങ്ങളിലൂടെയും സമൃദ്ധിക്കും പുരോഗതിക്കും വേണ്ടിയുള്ള ലങ്കന്‍ ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു,’ -അരിന്ദം ബാഗ്ചി പറഞ്ഞു.

മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. 3.8 ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

10 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

10 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

10 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago