കോഴിക്കോട് : തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്ന വാഹനാപകടത്തിൽ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്ന മൻസിലിൽ പരേതനായ അബ്ദുറഹ്മാൻ മുസ്ല്യാരുടെയും സൈനബയുടെയും മകൻ പി.ഹുസൈൻ (32) ആണ് മരിച്ചത്. മെട്രോ ആശുപത്രിക്കും ലാൻഡ് മാർക്ക് ഫ്ലാറ്റിനും സമീപമായിരുന്നു അപകടം
ഹുസൈൻ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്കു മറിഞ്ഞു വീണപ്പോൾ പിന്നാലെ വന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി ഇയാളുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈൻ തത്ക്ഷണം മരിച്ചു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം നാളെ
ഭാര്യ: ഷാനിബ. മക്കൾ: ഫാത്തിമ നുസൈബ, പേരിടാത്ത 10 ദിവസം പ്രായമായ പെൺകുട്ടിയുമുണ്ട്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര് അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്ക്കാര് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…