The Modi government will come back to power on June 4! Yogi Adityanath casts his vote in Gorakhpur; See the footage
ലക്‌നൗ: മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. ഇന്ന് ഉത്തർപ്രദശിലെ 13 സീറ്റുകൾ ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നു. ജനങ്ങൾ വൻ ആവേശത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നുണ്ട്. വോട്ട് രേഖപ്പെടുത്താൻ വന്ന എല്ലാവർക്കും നന്ദി” എന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ നാലിന് ഫലം വരുമ്പോൾ യുവാക്കൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിച്ച പാർട്ടി തന്നെ വിജയിക്കും. മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട് എന്ന് അദ്ദേഹം പാറഞ്ഞു. അതേസമയം, മോദിയുടെ ധ്യാനത്തിനെയും ഭക്തിയെയും ചോദ്യം ചെയ്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെയും അദ്ദേഹം വിമർശിച്ചു. ഒരാൾക്ക് ഇന്ത്യയുടെ ശാശ്വത മൂല്യങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം. പ്രധാനമന്ത്രിയുടെ ധ്യാനവും ഭക്തിയും രാഷ്ട്രാരാധനയുടെ ഭാഗമാണ് . ഇതിന്റെ നേട്ടങ്ങളും രാജ്യത്തിന് തന്നെ ലഭിക്കും. അഴിമതിയിൽ മുങ്ങിനിൽക്കുന്നവർക്ക് ഇതിന്റെ പ്രധാന്യം മനസിലാക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ലെ ഏഴാം ഘട്ട വോട്ടെടുപ്പിൽ യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെ ഗോരാഖ്‌നാഥിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…