ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗം ദർശിക്കാൻ കേരളക്കരയ്ക്ക് അവസരമൊരുങ്ങുന്നു. മാർച്ച് 8 ശനിയാഴ്ച രാവിലെ കാലടിയിലും വൈകുന്നേരം തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തും ഭക്തർക്ക് കാണുന്നതിന് സൗകര്യമൊരുക്കും.
ആയിരം വർഷങ്ങൾക്കുമ്പ് മുഹമ്മദ് ഗസ്നി ആക്രമിച്ച സോമനാഥ ക്ഷേത്രത്തിൽ നിന്നും, ശിവലിംഗ പ്രതിഷ്ഠയുടെ ഭാഗമായിട്ടുള്ള ദിവ്യമായ ‘ജ്യോതിർലിംഗം’ എടുത്ത് അന്നത്തെ ആചാര്യന്മാർ ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. തലമുറകൾ കൈമാറി വിശുദ്ധമായ ആ ‘ജ്യോതിർലിംഗം’ ഇന്ന് ലോകാരാധ്യനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയിൽ എത്തിച്ചേർന്നിരിക്കുകയാണ്.
ഭാരതത്തിലെ മുഴുവൻ ഭക്തർക്കും ജ്യോതിർലിംഗ ദർശനം സാധ്യമാകണമെന്ന ഗുരുദേവിൻ്റെ നിർദ്ദേശപ്രകാരം മാർച്ച് 8-ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കാലടി ശങ്കരസ്ഥൂപത്തിൽ നിന്നും സ്വീകരിച്ച് 9.30 ന് ശ്രിങ്കേരി ആശ്രമത്തിലും 10 മുതൽ 12.30 വരെ കാലടി ആർട്ട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്രത്തിലും വൈകുന്നേരം 5.30 ന്, തൃശൂർ വടക്കുംനാഥക്ഷേത്ര മൈതാനത്തും (ബാനർജി ക്ലബിന് എതിർവശം) പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അതിനുള്ള സൗകര്യമൊരുക്കുന്നു. ഗുരുദേവിൻ്റെ പ്രധാന ശിഷ്യനായ സ്വാമി സദ്യോജാതാജിയുടെ നേതൃത്വത്തിൽ ആണ് ഈ മഹനീയമായ ചടങ്ങ് നടക്കുന്നന്നത്

