Thursday, December 18, 2025

കൊൽക്കത്ത ആർജികർ ആശുപത്രിയിലുണ്ടായവനിതാ ഡോക്ടറുടെ കൊലപാതകം; വിചാരണ കോടതി ഇന്ന് വിധി പറയും

കൊൽക്കത്ത: ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി ഇന്ന് വിധി പറയും .കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാന പ്രതി..സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനർജി സർക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.

2024 ഓഗസ്റ്റിലാണ് ആർജികർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ക്രൂരമായി കൊല്ലപ്പെടുന്നത് . നിരവധി പ്രതിഷേങ്ങൾക്കൊടുവിലായിരിന്നു കേസ് സിബിഐ അന്വേഷിച്ചത് . ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത് .സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഡോക്ടർമാരുടെ ജോലിസ്ഥല സുരക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും അന്വേഷണം നിരീക്ഷിക്കുന്നതിനും സുപ്രീം കോടതി സ്വമേധയാ കേസ് ഏറ്റെടുത്തു.അതേസമയം, മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് പ്രതി സഞ്ജയ് റോയ് ആരോപിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles