ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ കാമുകന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടെങ്കിലും പിന്നീട് പിടിക്കപ്പെടുമെന്ന് മനസിലായതോടെ മൃതദേഹം പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു.
നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതികളായ രതീഷിനെയും ആശയെയും രതീഷിന്‍റെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. എന്നാൽ പ്രസവശേഷം യുവതി വീട്ടിലെത്തിയതറിഞ്ഞ് ആശാ വർക്കമടക്കമുള്ളവർ എത്തിയെങ്കിലും കുട്ടിയെ കണ്ടിരുന്നില്ല. തുടർന്നാണ് വിവരം ജനപ്രതികളെയും ചേർത്തല പോലീസിനെയും അറിയിച്ചത്. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്.

