Saturday, December 20, 2025

രണ്ടര വയസുകാരിയുടെ കൊലപാതകം;പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽമൊഴി മാറ്റി പറഞ്ഞതിന്റെ ലക്ഷ്യം എന്ത്?

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ .ആദ്യം മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനായി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.എന്നാൽ പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രതിയെ മെഡിക്കൽ കോളേജിൽ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.പ്രതിയെ ആശുപത്രിയിലേയ്ക്ക് അയക്കുന്ന കാര്യം കോടതി തീരുമാനിക്കും. ആദ്യം പോലീസിൽ കുറ്റം സമ്മതിച്ച പ്രതി കോടതിയിൽ എത്തിയപ്പോൾ മൊഴി മാറ്റി പറഞ്ഞതിന്റെ ലക്ഷ്യം മറ്റേതെങ്കിലും ആകാം എന്ന വിലയിരുത്തലുകളും ഉണ്ട് .

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവിനെയാണ് അമ്മാവനായ ഹരികുമാർ കിണറ്റിലെറിഞ് കൊലപ്പെടുത്തിയത് .കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ ഇതിനിടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ പരാതിക്കാരൻ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.

Related Articles

Latest Articles