Monday, December 15, 2025

കൊലപാതകങ്ങൾ തുടർക്കഥയാകുന്നു
മോഡേൺ വസ്ത്രങ്ങൾ ധരിച്ചതിലുണ്ടായ തർക്കത്തിൽ
ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ ബെർനിഷയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്. പിന്നാലെ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

കഴിഞ്ഞ മൂന്നുമാസമായി ജെബ നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്നുണ്ട്. ഇതിനു ശേഷം ജെബ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയെന്ന് എബനേസർ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്നലെയും തർക്കമുണ്ടായി. തുടർന്ന് അച്ഛന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ച് ഇരുവരും വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വീണ്ടും തർക്കമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജെബയെ എബനേസർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles