India

വളർത്തു നായക്ക് നടക്കാൻ രാജ്യതലസ്ഥാനത്തെ സ്റ്റേഡിയം ഒഴിപ്പിച്ചു !ഐഎഎസ് ഉദ്യോഗസ്ഥയുടെ ഹുങ്കിന് ചുട്ട മറുപടിയുമായി കേന്ദ്രസർക്കാർ ! നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി : വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദുഗ്ഗയെ നിർബന്ധിത വിരമിക്കലിന് നിർദേശിച്ച് കേന്ദ്ര സർക്കാർ. അരുണാചൽ പ്രദേശ് സർക്കാരിൽ തദ്ദേശീയ കാര്യങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുന്ന റിങ്കു ദുഗ്ഗയെ 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (സിസിഎസ്) പെൻഷൻ റൂൾസിലെ നിയമ പ്രകാരമാണ് വിരമിക്കാൻ നിർദേശിച്ചിരിക്കുന്നത്. പൊതുതാൽപര്യത്തിന് വേണ്ടിയാണെങ്കിൽ ഉദ്യോ​ഗസ്ഥരോട് നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് റിങ്കു.

കഴിഞ്ഞ വർഷമായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംഭവം നടന്നത്. വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ ത്യാഗരാജ് സ്റ്റേഡിയം ഐഎഎസ് ഉദ്യോ​ഗസ്ഥരായ സഞ്ജീവ് ഖിർവാറും ഭാര്യയായ റിങ്കു ദു​ഗ്​ഗയും ഒഴിപ്പിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ സഞ്ജീവിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു നടപടി. പിന്നാലെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ദില്ലി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാർ.

സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും നേരത്തെ പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെ‌യാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ആരോപിച്ച് ഇവർ പ്രതിഷേധിച്ചതോടെയാണ് സംഭവം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്

Anandhu Ajitha

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

13 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago