politics

നവകേരള സദസ് പ്രധാനമായും സ്പോൺസർ ചെയ്യുന്നത് മാഫിയകൾ ; സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽഡിഎഫ് സർക്കാർ കാണുന്നത് ; വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കെ. സുരേന്ദ്രൻ

വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ – തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാടെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു.

50,000 മുതൽ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇത്രയും ഭീമമായ തുക ജനങ്ങളിൽ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുകയെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നും സഹകരണ സ്ഥാപനങ്ങളെ പൂർണമായും തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നിക്ഷേപകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പ്രധാനമായും സ്പോൺസർ ചെയ്യുന്നത് മാഫിയകളാണെന്നും മുഖ്യമന്ത്രിയുടെ കേരളയാത്ര കഴിയുന്നതോടെ കേരളം പൂർണമായും മാഫിയകളുടെ ഭരണത്തിന് കീഴിലാവുമെന്ന് ഉറപ്പായി കഴിഞ്ഞെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കൂടാതെ, കേരളീയം നടത്താൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കി പണം പിരിച്ച പിണറായി വിജയൻ പരസ്യമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.

anaswara baburaj

Recent Posts

ഭീ-ക-ര-ന്മാ-രു-ടെ കോട്ട ത-ക-ർ-ത്തെ-റി-യാ-ൻ മോദി !

ഭീ-ക-ര-വാ-ദ-ത്തെ ത-ക-ർ-ത്തെ-റി-യാ-ൻ 33 വർഷം മുൻപ് സ്വാമി വിവേകാനന്ദനെ കാണാനെത്തിയ നരേന്ദ്രൻ ഇന്ന് തീ-വ്ര-വാ-ദ-ത്തി-ന്റെ അടിവേരറുത്ത് കരുത്തനായി തിരിച്ചെത്തി

21 mins ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം ! പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; ഹൈക്കോടതി നടപടി സിബിഐയുടെയും സിദ്ധാർത്ഥന്റെ മാതാവിന്റേയും എതിർപ്പ് മറികടന്ന്

എസ്എഫ്ഐ നേതാക്കളുൾപ്പെട്ട വിദ്യാർത്ഥി സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായതിന് പിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻനെ ദുരൂഹ…

22 mins ago

ആർ ബി ഐ യുടെ കയ്യിൽ എത്ര ടൺ സ്വർണ്ണമുണ്ടെന്നറിയാമോ ? ഇതാ കണക്കുകൾ

സ്വർണ്ണ ശേഖരം പണയംവച്ച രാജ്യം എന്ന നാണക്കേടിൽ നിന്നും ഭാരതം മുക്തമായി ! വിദേശത്തു നിന്നും വന്നത് 100 ടൺ…

33 mins ago

പേവിഷബാധ ! എട്ട് വയസുകാരന് ദാരുണാന്ത്യം ! ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർ കുട്ടിക്ക് വാക്‌സിൻ നൽകിയില്ലെന്ന ആരോപണവുമായി ബന്ധുക്കൾ !

പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി എട്ട് വയസുകാരനായ…

49 mins ago

ആഹാരം കഴിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന ദുരവസ്ഥയെ കുറിച്ച്

അന്നനാളവും ശ്വാസനാളവും തുറക്കുന്നിടത്ത് വോയ്‌സ് ബോക്സിന് നിർണ്ണായക പങ്കുവഹിക്കാനുണ്ട്

1 hour ago

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു ! പിൻവാതിൽ വഴി രക്ഷപെട്ടതിനാൽ അമ്മ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് സംഭവം. തീ ആളിപ്പടർന്നതോടെ പിൻവാതിൽ വഴി…

1 hour ago