ആലപ്പുഴ: കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ശത്രുത മാറ്റി ഐക്യത്തോടെ പോയില്ലെങ്കിൽ സ്ഥിതി അപകടത്തിലാകുമെന്നും സുധാകരൻ വ്യക്തമാക്കി. ആലപ്പുഴയിലെ കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ജനം ഒപ്പമുണ്ട്. എന്നാൽ, അവർ വിഭജിക്കപ്പെടുന്നെങ്കിൽ കാരണം കോൺഗ്രസ് തന്നെയാണെന്നും കെ. സുധാകരൻ പറഞ്ഞു. കൂടാതെ, ആലപ്പുഴ എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ കെ.സി.വേണുഗോപാലിനും അതിൽ പങ്കുണ്ടെന്നും കെ.സുധാകരൻ തുറന്നടിച്ചു.
കൂടാതെ, ഇടത് സർക്കാരിനെതിരെയും കെ.സുധാകരൻ തുറന്നടിച്ചു. എന്തിനും പണം എന്നതാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. മോദിയുടെ തൊഴുത്ത് അദാനിയാണെങ്കിൽ പിണറായിയുടേത് ഊരാളുങ്കൽ സൊസൈറ്റിയാണ്. അവർക്കു വേണ്ടി നിയമം തന്നെ മാറ്റി ടെൻഡറില്ലാതെ പണികൾ നൽകുന്നു. കരാറുകാരിൽ നിന്നു കോടികൾ കോഴ വാങ്ങി പിണറായി തടിച്ചു കൊഴുക്കുന്നു. കടൽ പോലും കൊള്ളയടിക്കാൻ കരാറുണ്ടാക്കിയ നന്ദികെട്ടവരാണ് പിണറായി സർക്കാരെന്നും കെ.സുധാകരൻ ആരോപിച്ചു. കൂടാതെ, 50 കോടി രൂപയാണു കേരളീയത്തിന് ചെലവിട്ടത്. അതുണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസിയും സിവിൽ സപ്ലൈസും കുറച്ചെങ്കിലും രക്ഷപ്പെട്ടേനെയെന്നും കെ.പി.സി.സി പ്രസിഡന്റ് വിമർശിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…