ആംസ്റ്റർഡാമിലെ തെരുവിൽ നാട്ടിയിരിക്കുന്ന യുക്രെയ്ൻ പതാക
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് നെതർലൻഡ്‌സിൽ എത്തിയ 2500 ഓളം വരുന്ന യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജോലിയുടെ ഭാഗമായോ പഠനത്തിനായോ യുക്രെയ്‌നിലെത്തിയ ശേഷം യുദ്ധത്തെത്തുടർന്ന് നെതർലാൻഡ്‌സിൽ രക്ഷ തേടി എത്തിയവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനോ നെതർലാൻഡ്‌സിൽ അഭയാർത്ഥികളായി തുടരണമെങ്കിൽ അതിനായി അപേക്ഷ സമർപ്പിക്കാനുമാണ് നിർദേശം. ഇങ്ങനെയെത്തിയവരിൽ നൈജീരിയയിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും, തൊട്ടുപിന്നാലെ മൊറോക്കോ, അൾജീരിയ, തുർക്ക്മെനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ചിലർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജനുവരിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ്, യുദ്ധത്തെ തുടർന്ന് നെതർലൻഡ്‌സിലെത്തിയ യുക്രെയ്‌ൻ ഇതര പൗരന്മാരെ സംരക്ഷിക്കുന്നത് മാർച്ച് 4-ന് അവസാനിപ്പിക്കണമെന്ന് നിർദേശിക്കുകയും തുടർന്നുള്ള 28 ദിവസം അവർക്ക് സാവകാശം അനുവദിക്കുകയും ചെയ്തു.
യുക്രെയ്‌നിൽ നിന്നുള്ള 700 പൗരന്മാരാണ് ഇപ്പോൾ നെതർലാൻഡിൽ അഭയം തേടിയിട്ടുണ്ട്, അതിൽ 120 പേർ നെതർലാൻഡ്‌സിൽ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയതിനാൽ റെസിഡൻസി പെർമിറ്റിന് അപേക്ഷിച്ചു.ബാക്കിയുള്ളവർ എന്താണ് ചെയ്യുന്നതെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം യൂറോപ്യൻ യൂണിയൻ യുക്രെയ്‌ൻ പൗരന്മാർക്കുള്ള സംരക്ഷണം 2025 മാർച്ച് 4 വരെ നീട്ടിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…